sathi
തിരുവച്ചിറ ക്ഷേത്രത്തിലെ ചുറ്റുമതിലിൽ വരച്ച ചുമർ ചിത്രങ്ങൾ കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ : മീഞ്ചന്ത തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചുറ്റുമതിലിൽ വരച്ച മ്യൂറൽ ചിത്രങ്ങൾ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പ്രകാശനം ചെയ്തു. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളാണ് ചുമരിൽ വരച്ചത്. ചിത്രകാരൻ സിമിൽ മാധവിന്റെ നേതൃത്വത്തിലാണ് ചുമർ ചിത്രങ്ങൾ ഒരുക്കിയത്. ക്ഷേത്രം പ്രസിഡന്റെ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുകേഷ് വി.സി സ്വാഗതം പറഞ്ഞു. ചിത്രകാരന്മാരായ സിമിൽ മാധവ്, മേഘ മനോജ്, കിരൺ എന്നിവരെ ആരിച്ചു. പ്രസിദ്ധ മ്യൂറൽ ചിത്രകാരിയും അദ്ധ്യാ പികയുമായ ലിന്റ , ക്ഷേത്രം ട്രഷറർ രഞ്ജിത്ത്, ജ്യോതിഷ് എന്നിവരുംപങ്കെടുത്തു.