വേളം: വേളം പഞ്ചായത്തിലെ നാലാം വാർഡായ വലകെട്ട് വേളം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് പങ്കാളിത്ത ഗ്രാമമായി പ്രഖ്യാപിച്ചു. ദത്തെടുത്ത ഗ്രാമത്തിലെ മാലിന്യ നിർമ്മാർജനം, ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനം, മാലിന്യമുക്ത സർവേ, അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പങ്കാളിത്ത ഗ്രാമ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കിണറുള്ളതിൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി .ബാബു തുടങ്ങിയവർ പ്രസംഗിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ. റയീസ് സ്വാഗതവും എൻ.എസ്.എസ് ലീഡർ അൻസിയ ശറിൻ നന്ദിയും പറഞ്ഞു.