നാദാപുരം: വടകര, നാദാപുരം പൊലീസ് സ്റ്റേഷനുകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച എടച്ചേരിയിലെ കരിമ്പാനത്തിൽ അനന്തന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ആലിശ്ശേരി ശിവ ക്ഷേത്രം പ്രസിഡന്റ്, എസ്.എൻ.ഡി.പി. എടച്ചേരി ശാഖ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. കടത്തനാട്ടിലെ ആദ്യകാല സിനിമാ ടാക്കീസുകളിൽ ഒന്നായ എടച്ചേരി വീചി ടാകീസിന്റെ ഉടമയുമായിരുന്നു.
എടച്ചേരിയിൽ ചേർന്ന യോഗത്തിൽ സി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, വാർഡ് മെമ്പർ മാമ്പയിൽ ശ്രീധരൻ, എം.പ്രേമൻ, യു.പി. മൂസ, പുരുഷൻ, ബാലൻ ചെമ്മരത്തൂർ, റിട്ട. പൊലീസ് അസോസിയേഷൻ പ്രതിനിധി ചന്ദ്രൻ,
സി.ഐ. രാഘവൻ എന്നിവർ പ്രസംഗിച്ചു.