lockel
വയനാട്ടിലെ​ ദുരിത​ ബാധിതർ​ക്ക് ​ കൈതാങ്ങ്​

ഫറോക്ക് : വീട് മാറി താമസിച്ച വയനാട്ടിലെ ദുരന്തബാധിതർക്ക് ഫർണിച്ചർ​ മാനുഫാക്ടേ​ഴ്സ് മർച്ചന്റ് വെൽഫയർ അസോസിയേഷൻ (ഫ്യൂമ്മ) രണ്ടാംഘട്ടത്തിൽ ശേഖരിച്ച ഫർണിച്ചറുടെ വിതരണോ​ദ്ഘാടനം ഫറോക്ക് നഗരസഭ വൈസ് ചെയർപേഴ്സൺ ​കെ. റീജ ​ ഫ്ലാഗ് ഓഫ് ചെയ്തു . ഫറോക്ക് മേഖലാ പ്രസിഡന്റ് ബഷീർ പറമ്പൻ അ​ദ്ധ്യക്ഷത വഹിച്ചു. ഫ്യൂമ്മ ജില്ലാ പ്രസിഡന്റ് ഷഹരിയാർ​, ബാബു ചന്ദ്രിക , വേണു സുമുഖൻ, ബിജു കുന്നത്ത്, എൻ.സി അബൂബക്കർ, സലിം കോഹിനൂർ, അസ്കർ കളത്തിങ്ങൽ, ബീരാൻ കാരാട്ടിയാട്ടിൽ, ഗോപാലകൃഷ്ണൻ, സിദ്ധീഖ് എം.വി. മുസ്തഫ, തറമ്മൽ , ദീപക്, റസാക്ക് ഇരിട്ടി,​എൻ എച്ച് നാസർ, മുനീർ.കെ​ എന്നിവർ പ്രസംഗിച്ചു.