a

മേപ്പയ്യൂർ: മേപ്പയ്യൂർ- കൊയിലാണ്ടി റൂട്ടിൽ നരക്കോടിനടുത്ത് കല്ലങ്കിയിലുണ്ടായ ബസ് അപകടത്തിൽ 23പേർക്ക് പരിക്കേറ്റു. വിദ്യാർത്ഥികൾ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവരായിരുന്നു യാത്രക്കാരിലധികവും.

നരക്കോട് കല്ലങ്കി ഇറക്കത്തിൽ ഇന്നലെ രാവിലെ 7.15ഓടെയാണ് സംഭവം. കൊയിലാണ്ടി- മേപ്പയ്യൂർ റൂട്ടിൽ സർവീസ് നടത്തുന്ന അരീക്കൽ ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റിയറിംഗ് റാഡ് പൊട്ടി നിയന്ത്രണം വിട്ട് തൊട്ടടുത്ത 15 അടിയോളം താഴ്ചയുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു.


നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കുകൾ പറ്റിയ ബസ് കണ്ടക്ടറെയും വിദ്യാർത്ഥികളെയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.