മുക്കം: അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ വാഹനങ്ങളിൽ സാധനം വാങ്ങാനെത്തുന്നവർക്ക് പാർക്കിംഗ് സൗകര്യമില്ലാത്തത് പ്രയാസമുണ്ടാക്കുന്നതായി വ്യാപാരികൾ. സ്ഥാപനങ്ങൾക്കു മുന്നിൽ അഞ്ചോ പത്തോ മിനുട്ട് വാഹനം നിർത്തി സാധനങ്ങൾ വാങ്ങിക്കുമ്പോൾ പൊലീസ് ഇടപെടുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് പ്രയാസമുണ്ടാക്കുന്നെന്ന് വ്യാപാരികൾ. ഇക്കാര്യത്തിൽ നിലവിലുള്ള നിയമത്തിൽ ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ മുക്കം നഗരസഭ ചെയർമാന് നിവേദനം നൽകി. ഏരിയ കമ്മിറ്റി ജന. സെക്രട്ടറി കെ.സി.നൗഷാദ്, യൂണിറ്റ് പ്രസിഡന്റ് റഫീഖ് വാവാച്ചി, സെക്രട്ടറി ബാബു വെള്ളാരംകുന്നത്ത് , ട്രഷറർ സജീഷ് വായലത്ത്, ഷിബു കല്ലൂർ, എ.കെ. സിദ്ദിഖ്, തോമസുകുട്ടി, സജീവ് പുതിയെടത്ത് എന്നിവർ പങ്കെടുത്തു.