മേപ്പയ്യൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേപ്പയൂർ ഗ്രാമപഞ്ചായത്ത് സമാഹരിച്ച തുക ഗ്രാമപഞ്ചായത്ത് ഹാളിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി. പ്രസിഡന്റ് കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.പി ശോഭ നന്ദിയും പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾ 534190 രൂപയും വിദ്യാർത്ഥികൾ 276054 രൂപയും, കുടുംബശ്രീ അംഗങ്ങൾ 212580 രൂപയും, ഹരിതകർമ്മസേന അംഗങ്ങൾ 16500 രൂപയും കാർഷിക കർമ്മ സേനാ അംഗങ്ങൾ 10000 രൂപയും കുടുംബശ്രീ ജനകീയ ഹോട്ടൽ 8000 രൂപയും സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് 5,00000 രൂപയും നൽകി. വയനാടിന്റെ കണ്ണീരൊപ്പാൻ സംഭാവന ചെയ്തവരെ എം.എൽ.എ അഭിനന്ദിച്ചു.