kunnamangalamnews
കുന്ദമംഗലം പിലാശ്ശേരി ആരോഗ്യ സബ് സെന്‍റര്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പി.ടി.എ റഹീം എംഎല്‍എ നിര്‍വ്വഹിക്കുന്നു

കുന്ദമംഗലം: പിലാശ്ശേരി ആരോഗ്യ സബ് സെന്റർ കെട്ടിട ശിലാസ്ഥാപനം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. വി.അനിൽ കുമാർ, എം.ധനീഷ് ലാൽ, എൻ.ഷിയോലാൽ, ചന്ദ്രൻ തിരുവലത്ത്, യു.സി.പ്രീതി, ശബ്ന റഷീദ്, ധർമ്മരത്നൻ മണ്ണത്തൂർ, ഷൈജ വളപ്പിൽ, പി.കൗലത്ത്, നജീബ് പാലക്കൽ, ടി.ശിവാനന്ദൻ, ഹെൽത്ത് പി.ആർ.ഒ ജസ്റ്റിൻ, മെഡിക്കൽ ഓഫീസർ വി.അർച്ചന, ഷിജു പടനിലം, ജനാർദ്ദനൻ കളരിക്കണ്ടി, അബുഹാജി പുറായിൽ, എൻ.കേളൻ, പ്രവീൺ പടനിലം, എ.പി.ഭക്തോത്തമൻ എന്നിവർ പ്രസംഗിച്ചു.

55 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.