കുന്ദമംഗലം: മനുഷ്യാവകാശ സംഘടനയായ ഐ.എച്ച്.ആർ.സി കെ.എം.സി.ടി മെഡിക്കൽ കോളേജുമായി സഹകരിച്ച് ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യനേത്ര പരിശോധനാ ക്യാമ്പ് നടത്തി. കുന്ദമംഗലം ചൂലാംവയൽ സ്കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സയും ആവശ്യമായ ശസ്ത്രക്രിയയും ആശുപത്രിയിൽ സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.അഷറഫ് ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കെയിൽ അദ്ധ്യക്ഷത വഹിച്ചു. അബിൻ അശോക്, അഷറഫ് കായക്കൽ, കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു. ഷാരുൺ സ്വാഗതവും പി.ഗിരീഷൻ നന്ദിയും പറഞ്ഞു.