കുറ്റ്യാടി: ജവഹർ ബാലമഞ്ച് കാവിലുംപാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ക്വിസ് മത്സരം നടത്തി. ജില്ല കോ ഓർഡിനേറ്റർ ആർ.സജീവൻ ഉദ്ഘാടനം ചെയ്തു. സനൽ വക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി വിജയികൾക്ക് ഉപഹാരം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ സൂര്യ ഗൗതം ഒന്നാം സ്ഥാനവും കൃഷ്ണദേവ് രണ്ടാംസ്ഥാനവും നേടി. യു.പി വിഭാഗത്തിൽ കെ.ആന്മിയ ഒന്നാം സ്ഥാനവും വർഷിൽ മഹേഷ് രണ്ടാംസ്ഥാനവും അഭിനവ് ദിനേഷ്, ശിവലക്ഷ്മി എന്നിവർ മൂന്നാം സ്ഥാനവും നേടി.എൻ.കെ. .മുത്തലിബ്, കെ.പി.ബിജു, പി.പി മൊയ്തു, വി.വിജേഷ്, മനോജൻ ചാലക്കണ്ടി, കെ.പി.സിദ്ധാർത്ഥ്, നിധിൻ മുരളി എന്നിവർ പ്രസംഗിച്ചു.