രാമനാട്ടുകര: കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുക, വർഗീയ ഗൂഢാലോചനകളെ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മുസ്ലിം യൂത്ത് ലീഗ് രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റി സമര കാഹളം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് പൂവന്നൂർ അദ്ധ്യക്ഷത വഹിച്ചു. അസ്ക്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. കെ.കെ.ആലിക്കുട്ടി, എൻ.സി.ഹംസക്കോയ, അനീസ് തോട്ടുങ്ങൽ, പി.പി.ഹാരിസ്, കെ.കെ.മുഹമ്മദ് കോയ, പാച്ചീരി സൈതലവി, പി.കെ.ലത്തീഫ്, റാസിഖ് കോടമ്പുഴ, കെ.കെ.മുജീബ്, ഷമീം പാലക്കൽ എന്നിവർ പ്രസംഗിച്ചു.