ayyankali
മഹാത്മാ അയ്യങ്കാളി

കോഴിക്കോട് : തിരുവനന്തപുരം വി.ജെ.ടി ഹാൾ മഹാത്മാ അയ്യങ്കാളി ഹാൾ എന്നാക്കിയത് കൊണ്ടു മാത്രം ഉചിതമായ സ്മാരകമാവില്ലെന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനോ കേരള സർവകലാശാലയ്ക്കോ അയ്യങ്കാളിയുടെ നാമം നൽകണമെന്നും കോഴിക്കോട് നടന്ന മഹാത്മാ അയ്യങ്കാളി 161ാം ജയന്തി സമ്മേളനം ആവശ്യപ്പെട്ടു. കോഴിക്കോട് അയ്യങ്കാളി അനുസ്മരണ സമിതി സംഘടിപ്പിച്ച
സമ്മേളനം ഗോവ സർവകലാശാല സിണ്ടിക്കേറ്റ് അംഗം ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രണ്ടാമത് മഹാത്മാ അയ്യങ്കാളി പുരസ്‌കാരം സ്ത്രീശാക്തീകരണ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പി.ഹരീഷ് കുമാറിന് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ നൽകി. ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. എസ് .എൻ .ഡി .പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി. ആർ. ജയന്ത് കുമാർ, കോർപ്പറേഷൻ കൗൺസിലർ എൻ.ശിവപ്രസാദ് , എസ് .എൻ .ഡി .പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം, റസാഖ് മലയമ്മ , ഡോ. സി. ശ്രീകുമാർ, ഇ.പി.ഗംഗാധരൻ, പി.രാജനന്ദിനി എന്നിവർ പ്രസംഗിച്ചു.