img

വടകര: ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ എം.വി.ആർ ക്യാൻസർ സെന്റർ കോഴിക്കോടുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആദ്യമായി രക്തദാനം ചെയ്ത 15 പേരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം, കേരള പൊലീസ് പോൾ ബ്ലഡ് പദ്ധതി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ എന്നിവയുടെ എംബ്ലം പതിച്ച മെമന്റോ നൽകി അനുമോദിച്ചു. രക്തദാതാക്കളായി എത്തിയവരെ പോൾ ആപ്പ് പരിചയപ്പെടുത്തി ഇൻസ്റ്റാൾ ചെയ്യിച്ചു. രക്തദാനം ജീവദാനം എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പിന് പ്രിൻസിപ്പൽ എൻ.വി.സീമ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ജ്യോതി, പി.ടി.എ പ്രസിഡന്റ് സി.പി.രാജൻ എന്നിവർ നേതൃത്വം നൽകി.