ബേപ്പൂർ: സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയുടെ 161-ാം ജന്മദിനം ഭാരതീയ ദളിത് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റ് പി.പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.കെ.അബ്ദുൾ ഗഫൂർ അനുസ്മരണ പ്രസംഗം നടത്തി. കെ. ഉദയകുമാർ, പി.എം. രവി, സുബൈർ കളത്തിൽ, രാജേഷ് അച്ചാറമ്പത്ത്, സി.ടി.ഹാരിസ്, ടി.ഷഫ്നാസ് അലി, ശശികല ഉണ്ണി, ശങ്കരൻ തോണിച്ചിറ, എ.ട്ടി. ദാസൻ എന്നിവർ പ്രസംഗിച്ചു.