കോഴിക്കോട് : ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 350ൽപരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഓൾ കേരള ഓപ്പൺ പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റ് ഇന്ന് കോഴിക്കോട് വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ എം.കെ.രാഘവൻ എം. പി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഒന്നിന് ടേബിൾ ടെന്നീസ് അസോ. സംസ്ഥാന പ്രസിഡന്റ് പത്മജ എസ് മേനോൻ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജോൺ അഗസ്റ്റിൻ,അഡ്വ.നിർമ്മൽ രാജ്, വൈസ്. പ്രസിഡന്റ് ബാബു നാരായണൻ, എ.അസീസ്, ടി. രമേശ് കുമാർ, എം.ശശികുമാർ എന്നിവർ പങ്കെടുത്തു.