photo
ബാലുശ്ശേരിയിൽ ഓണം - ഖാദി മേള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കോഴിക്കോട് സർവോദയ സംഘത്തിന്റെ കീഴിലുള്ള ബാലുശ്ശേരി കൈരളി റോഡിലെ ഖാദി ഭവനിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. ഖാദി തുണിത്തരങ്ങൾക്ക് സപ്തംബർ 14 വരെ 30 ശതമാനം റിബേറ്റുണ്ട്. ഓണം വിപണനമേള ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന കെ.സി. ആലിക്കോയ ഹാജി നിർവഹിച്ചു. ബാലുശ്ശേരി മാനേജർ കെ.ഷിംല അദ്ധ്യക്ഷത വഹിച്ചു. ഭരതൻ പുത്തൂർ വട്ടം, ടി.പി.ബാബുരാജ്, കുന്നോത്ത് മനോജ്, വാർഡ് മെമ്പർമാരായ യു.കെ.വിജയൻ, ഹരീഷ് നന്ദനം എന്നിവർ പ്രസംഗിച്ചു. സി.ടി.വിനോദ് കുമാർ നന്ദി പറഞ്ഞു.