img
സമസ്ത കേരള മദ്രസ്സാ മാനേമെൻ്റ് അസോസിയേഷൻ സ്മാർട്ട് ശില്പശാല സംസ്ഥാന, വൈസ് പ്രസിഡൻ്റ് എ പി പി തങ്ങൾ കാപ്പാട് ഉദ്ഘാടനം ചെയ്യുന്നു .i '.

വടകര; സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലയിലെ മദ്രസകളിൽ ബിസ് സ്മാർട്ട് പദ്ധതി നടപ്പാക്കും. ബി സ്മാർട്ട് പദ്ധതി ട്രെയിനർമാർക്കുള്ള ശിൽപശാലയുടെ രണ്ടാംഘട്ടം ഉദ്ഘാടനം വടകര ബുസ്താനുൽ ഉലൂം മദ്രസയിയിൽ എസ്.കെ.എം.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.പി തങ്ങൾ കാപ്പാട് നിർവഹിച്ചു. വരയാലിൽ മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി കോയ ഹാജി പദ്ധതി വിശദീകരിച്ചു. പി.കെ.മജീദ് ഹാജി, അബ്ദുറസാഖ് കെ.കെ, അബ്ദുൾ ഗഫൂർ, സി.എ.ശുക്കൂർ, എം.കെ.യൂസുഫ് ഹാജി , നാസർ ഹാജി എടച്ചേരി, അബ്ദുല്ല തയ്യുള്ളതിൽ എന്നിവർ പ്രസംഗിച്ചു.