img
കോൺഗ്രസ്സ് (എസ്) നേതാവ് പി.പി.രാജൻ മാസ്റ്റർ അനുസ്മരണത്തിൽ കാർത്തികപ്പള്ളിനമ്പർ വൺ യു.പിയിലെ മികച്ച വിദ്യാർത്ഥി നിവേദ് എസ്. സംസ്ഥാന സെക്രട്ടറി ഇ.പി.ആർ വേശാല മാസ്റ്ററിൽ നിന്ന് മൊമെന്റോ സ്വീകരിക്കുന്നു

വടകര: കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറിയും കെ.പി. ടി.എ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി. പി. രാജൻ മാസ്റ്ററുടെ നാലാം ചരമവാർഷിക ദിനം ആചരിച്ചു. സ്മൃതികുടീരത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. വീട്ടുപരിസരത്ത് ചേർന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഇ. പി. ആർ. വേശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മികച്ച വിദ്യാർത്ഥിക്കുള്ള ക്യാഷ് അവാർഡും മൊമന്റെവും കാർത്തികപ്പള്ളി നമ്പർ വൺ യു. പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി നിവേദ്.എസിന് സമ്മാനിച്ചു.