മേപ്പയ്യൂർ: മേപ്പയ്യൂർ- നെല്ല്യാടി- കൊല്ലം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സെപ്തംബർ രണ്ടിന് പേരാമ്പ്ര എം.എൽ.എ ഓഫീസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തും.
മേപ്പയ്യൂർ ഇന്ദിരാഭവനിൽ ചേർന്ന യോഗം സംയുക്ത സമരസമിതിക്ക് രൂപം നൽകി. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ ഇടത്തിൽ ശിവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, പറമ്പാട്ട് സുധാകരൻ, ടി.യു.സൈനുദ്ദീൻ, ടി.എം.അബ്ദുള്ള, റസാഖ് കുന്നുമ്മൽ, സി.പി.നാരായണൻ, ജി.പി.പ്രീജിത്ത്, അന്തേരി ഗോപാലക്യഷ്ണൻ, വേലായുധൻ കീഴരിയൂർ, ഒ.കെ.കുമാരൻ എന്നിവർ സംസാരിച്ചു. എം.കെ.അബ്ദുറഹിമാൻ സ്വാഗതവും പി.കെ.അനീഷ് നന്ദിയും പറഞ്ഞു.