ബംഗളുരു: ജി.സി.യു ഇൻകുബേഷൻ ഫൗണ്ടേഷൻ നെക്സ്റ്റ് ഗ്രിഡുമായി സഹകരിച്ച് ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റി(ജി.സി.യു) കാമ്പസിൽ നവസംരംഭകമേള സംഘടിപ്പിച്ചു. നവസംരംഭകർക്കും നിക്ഷേപകർക്കും വേണ്ടിയുള്ള ധനസഹായത്തിനുള്ള അവസരങ്ങളും ബിസിനസ് ആശയങ്ങളും ചർച്ച ചെയ്‌ത നവസംരഭക മേളയിൽ പ്രമുഖ സംരംഭകർ, നിക്ഷേപകർ, വിവിധ കമ്പനികളുടെ സി.ഇ.ഒമാർ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, ബാങ്കർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഹൗസിംഗ് സ്റ്റാർട്ടപ്പുകൾക്കും വിവിധ സംഘടനകൾക്കും വ്യക്തികൾക്കും പ്രയോജനകരമായ പ്രോജക്ടുകൾ തുടങ്ങിയവ ജി.സി.യു ഇൻകുബേഷൻ ഫൗണ്ടേഷൻ തുറന്നിട്ടുണ്ടെന്ന് റിപ്പബ്ലിക് ഒഫ് മാലിദ്വീപിന്റെ ബാംഗ്ലൂരിലെ ഓണററി കോൺസുലേറ്റ് ജനറലും ജി.സി.യു ചാൻസലറുമായ ഡോ.ജോസഫ് വി.ജി പറഞ്ഞു. സ്റ്റാർട്ടപ്പുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിവേക് ഡി. എസ്. സംസാരിച്ചു.