photo

കൊയിലാണ്ടി: പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സൈകതം 2" എക്സിക്യുട്ടീവ് ക്യാമ്പ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കരാളത്ത് പോക്കർ ഹാജി പതാക ഉയർത്തി. അഹമ്മദ്‌ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഹനീഫ മുന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.ഇമ്പിച്ചി മമ്മുഹാജി പദ്ധതി വിശദീകരിച്ചു. രവീന്ദ്രൻ ക്ലാസെടുത്തു. റഷീദ് വേങ്ങളം, പി.കെ.മജീദ് ഹാജി വടകര, ഹുസൈൻ കമ്മന, ബി.എച്ച്.കുഞ്ഞമ്മദ് ഹാജി, പോക്കർ കുട്ടി ബേപ്പൂർ, കൊയപ്പത്തൊടി, മുഹമ്മദ്‌ അലി, കുഞ്ഞാലി ഹാജി പാലാമ്പറ്റ, ബഷീർ ബാഖ എന്നിവർ സംസാരിച്ചു. സയ്യിദ് അൻവർ മുഹമ്മദ്‌, ഷുഹൈബ് നടേരി, എം.കെ.മുസ്തഫ എന്നിവർ പങ്കെടുത്തു. കല്ലേരി മൂസ ഹാജി, കാട്ടിൽ അഹമ്മദ്‌ ഹാജി, കരീം ഹാജി കട്ടിപ്പാറ, സഫ മുഹമ്മദ്‌ ഹാജി എന്നിവരെ ആദരിച്ചു.