img

വടകര: വയനാടിന്റെയും വിലങ്ങാടിന്റെയും അതിജീവനത്തിനും പുനരധിവാസത്തിനുമായി വടകരയിലും പരിസരപ്രദേശങ്ങളിലെയും കലാകാരന്മാർ ഇന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കുന്ന കലാ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് മുനിസിപ്പൽ പാർക്കിൽ ഇ.വി.വത്സൻ ഉദ്ഘാടനം ചെയ്തു.

രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പരിപാടി. വടകര മ്യൂസിഷ്യൻ വെൽഫെയർ അസോസിയേഷൻ ഓർക്കസ്ട്രയും കചിക ആർട്ട് ഗാലറിയും നേതൃത്വം നൽകും. മണലിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ.സതീശൻ, പ്രേംകുമാർ വടകര, ആസിഫ് കുന്നത്, പവിത്രൻ ഒതയോത്ത്, പി.പി.രാജൻ, രാജേഷ് ചോറോട്, ശൈലേഷ്.വി.കെ, പ്രതാപ് മോണോലിസ, ഓസ്‌കർ മനോജ്‌, സനീഷ് വടകര, രമേശൻ.കെ എന്നിവർ സംസാരിച്ചു. ടി.വി.അബ്ദുൽ സലിം സ്വാഗതവും സുരേഷ് പുത്തലത്ത് നന്ദിയും പറഞ്ഞു.