resign

കോഴിക്കോട്: ലൈംഗികാരോപണത്തിൽപ്പെട്ട മുകേഷ് സ്വമേധയാ എം.എൽ.എ രാജി വയ്ക്കുന്നില്ലെങ്കിൽ ഇടതുപക്ഷം രാജി ആവശ്യപ്പെടണമെന്ന് കെ.അജിത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇരയാക്കപ്പെട്ടവരുടെ മൊഴിയനുസരിച്ച് മുകേഷിനെതിരെ പൊലീസ് മാനഭംഗമടക്കം ഗുരുതരമായ കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്. ഗാർഹിക പീഡനത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും ആരോപണങ്ങൾ നിലനിൽക്കെ അദ്ദേഹത്തെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുന്നതിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹത്തോട് രാജി വയ്ക്കാൻ ആവശ്യപ്പെടുന്നതിനു പകരം അത്തരം കേസുകളിൽ യു.ഡി.എഫ് എം.എൽ.എമാർ രാജി വച്ചില്ലെന്ന ന്യായം ചമച്ച് മുകേഷിനെ സംരക്ഷിക്കുന്നത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിന് എതിരാണ്. ഇടതുപക്ഷത്തു നിന്ന് വ്യത്യസ്തമായ ധാർമ്മികത പ്രതീക്ഷിക്കുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അജിത പറഞ്ഞു.