വട്ടോളി: ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം" പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ലയിലെ പ്രൈമറി അദ്ധ്യാപകർക്കുള്ള ശില്പശാല വട്ടോളി ബി.ആർ.സി ഹാളിൽ സംഘടിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ എ.ഇ.ഒ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. എം.ടി.പവിത്രൻ, ഇസെഡ്.എ.സൽമാൻ, ബിജോയ് പി.മാത്യു, പി.പി.ദിനേശൻ, കെ.പി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ബാബു പറമ്പത്ത് ശില്പശാല നയിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ബിജോയ് മാത്യു, കെ.പി.സുരേഷ് എന്നിവർ കോ- ഓർഡിനേറ്റർമാരായും ഗ്രാമപഞ്ചായത്ത് പരിധിയിലെ ഓരോ അദ്ധ്യാപകരെ അംഗങ്ങളുമായി സമിതി രൂപീകരിച്ചു.