കുറ്റ്യാടി: ടൗണിലെ ഓട്ടോറിക്ഷകൾക്ക് പുതിയ കെ.ടി.വൈ നമ്പർ നൽകുന്നതിന്റെ ഭാഗമായി തൊഴിലാളി സംഗമവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പുതിയ കെ.ടി.വൈ നമ്പറിന്റെ ലോഗോ പ്രകാശനം ചെയ്തു. അശോകൻ ടി.അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. ടി.കെ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. കുറ്റ്യാടി പൊലീസ് സബ് ഇൻസ്പെക്ടർ ജയൻ, പേരാമ്പ്ര ആർ.ടി.ഒ ശ്രീനി എന്നിവർ ക്ലാസെടുത്തു. എ.സി.മജീദ്, സബീന.പി.കെ, സുമിത്ര.സി.കെ, സി.എൻ.ബാലകൃഷ്ണൻ, പി.കെ.സുരേഷ്, ഒ.പി.മഹേഷ്, സതീശൻ.സി.കെ, അർജുനൻ.യു.കെ, മനാഫ്, സതീശൻ തുടങ്ങിയവർ സംസാരിച്ചു. ബൈജു.ഇ.കെ സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു. പി.പി.ദിനേശൻ, ബിജീഷ്.ഒ.പി, സുജി.കെ, ബിനീഷ്.കെ.കെ, നകുലൻ, ബഷീർ, മുഹമ്മദ്, അജ്മൽ, കുഞ്ഞമ്മദ്, നിജേഷ്, രജീഷ്, സജീവൻ, അനീഷ്.എം തുടങ്ങിയവർ നേതൃത്വം നൽകി.