kunnamangalamnews
എൻ.ഐ.ടി പരിസരത്ത് സ്ഥാപിച്ച 33 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചപ്പോൾ.

കുന്ദമംഗലം: എൻ.ഐ.ടി പരിസരത്ത് സ്ഥാപിച്ച 33 കെ.വി സബ്സ്റ്റേഷൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഓളിക്കൽ, പി ശിവദാസൻ നായർ, മുംതാസ് ഹമീദ്, പി.ടി അബ്ദുറഹിമാൻ, സബിത സുരേഷ്, യുഗേഷ് ബാബു, ചുലൂർ നാരായണൻ, ഇ.പി. മുഹമ്മദ് ജസീൽ, പി.വേലായുധൻ, ബാലകൃഷ്ണൻ കൊയിലേരി, കെ.കെ.അബൂബക്കർ, അബൂബക്കർ ഹാജി, മംഗലഞ്ചേരി ശിവദാസൻ എന്നിവർ പ്രസംഗിച്ചു.