kunnamangalamnews
കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമര കാഹളം ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ് ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര കാഹളം സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ കെ.എം.എ റഷീദ് ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് തെക്കയിൽ അദ്ധ്യക്ഷത വഹിച്ചു. എം.ബാബുമോൻ, സി.അബ്‌ദുൾ ഗഫൂർ, കെ.പി.ശൈഫുദ്ധീൻ, എൻ.കെ.മുജീബ്, ഫാത്തിമ ജസ്‌ലി, എൻ.കെ.അമീൻ, വി.കെ.അൻഫാസ്, വി.ഇ.അൻവർ, ഐ.മുഹമ്മദ്‌ കോയ, ബഷീർ, എൻ.എം.യൂസുഫ്, ടി.നാസർ , എ. എം.റിയാസ്,എം.സി.ഹാരിസ്, എ.പി.ഷമീർ, എം ടി.അഷ്‌റഫ്‌, പി കെ.മുനീർ എന്നിവർ പ്രസംഗിച്ചു. കെ.കെ.ഷമീൽ സ്വാഗതവും ജി.കെ.ഉബൈദ് നന്ദിയും പറഞ്ഞു.