രാമനാട്ടുകര : പൊതു ഗതാഗത സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിൽ ബസ് റൂട്ടുകൾ നിർദ്ദേശിക്കുന്നതിനായി ബേപ്പൂർ മണ്ഡലത്തിൽ രാമനാട്ടുകര- ഫറോക്ക് സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ കീഴിൽ ജനകീയ സദസ് സംഘടിപ്പിച്ചു . മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു . ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു . കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ,രാമനാട്ടുകര നഗരസഭാ വൈസ് ചെയർമാൻ കെ.സുരേഷ്, ഷാഹുൽ ഹമീദ്,കെ.വി അഷറഫ്, ബൾക്കീസ് എന്നിവർ പങ്കെടുത്തു. പി.ആർ.സുമേഷ് സ്വാഗതവും സി.പി.സക്കറിയ നന്ദിയും പറഞ്ഞു.