img
'വടകര മണ്ഡലം എച്ച്.എം.എസ് യോഗം കെ.കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: സാമൂഹ്യ സുരക്ഷ പെൻഷന് നൽകുന്ന പ്രാധാന്യം ക്ഷേമനിധി പെൻഷനുകൾക്കും സർക്കാർ നൽകണമെന്ന് എച്ച്.എം.എസ് വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ ഉൾപ്പെടെ മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. ഇതുമൂലം ക്ഷേമനിധിയിൽ 60 വയസു പൂർത്തിയാക്കി പെൻഷനായ പല തൊഴിലാളികളുടെയും ജീവിതം നരക തുല്യം ആക്കിയിരിക്കുകയാണ്. യോഗത്തിൽ വി. പി. നാണു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. ടി. ശ്രീധരൻ. ആർ. എം. ഗോപാലൻ. പ്രസാദ് വിലങ്ങിൽ. രഞ്ജിത്ത് കാരാട്ട്. പറോൽ ബാബുരാജ്. ടി.പി.അനിൽകുമാർ, കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.