ഫറോക്ക്: വിദ്യാഭ്യാസ ഉപജില്ല രൂപീകൃതമായ 1996 മുതൽ സർവീസിൽ നിന്ന് വിരമിച്ച പ്രധാനാദ്ധ്യാപകരുടെ കൂട്ടായ്മയായ ''ഓർമ്മക്കൂട്ട്" സംഗമം നടന്നു. ഒന്നിച്ച് ജോലി ചെയ്തിരുന്നവരെ കാണാനും കുശലം പറയാനും പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും വകവെക്കാതെ 80 കഴിഞ്ഞവരും ഓർമ്മക്കൂട്ടിലേക്ക് എത്തിയത് പങ്കെടുത്തവരിൽ ആവേശമുളവാക്കി. ഫറോക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ടി. കുഞ്ഞിമൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.എച്ച്.എം.ഫോറം കൺവീനർ പവിത്രൻ, എ.ടി.കോയ മൊയ്തീൻ,കെ.ടി.മാത്യു, പി.സി.മുഹമ്മദ് കുട്ടി,സുഭദ്ര,കെ.എം.രാമചന്ദ്രൻ, സി.ഹരിദാസൻ, ബാവ,കൃഷ്ണകുമാർ,ബാബു ജോർജ്, പ്രവീൺ,സുഹാസിനി,ശകുന്തള,ലീല,കാഞ്ചന എന്നിവർ പ്രസംഗിച്ചു.