kunjkanaran

മാവൂർ: ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും റവല്യൂഷണറി മോട്ടോർ തൊഴിലാളി യൂണിയൻ (ആർ.എം.ടി.യു) സംസ്ഥാന സെക്രട്ടറിയുമായ കെ.കെ.കുഞ്ഞിക്കണാരൻ (78) നിര്യാതനായി. ചെറൂപ്പ തട്ടാമ്പലത്ത് സ്വദേശിയാണ്. ആർ.എം.പി.ഐ പ്രഥമ ജില്ലാ ചെയർമാനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആർ.എം.ടി.യു പ്രഥമ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഒമ്പതു വർഷക്കാലം സി.പി.എം കുന്ദമംഗലം ഏരിയാ സെക്രട്ടറിയായിരിന്നു. കെ.എസ്.വൈ.എഫ് താലൂക്ക് വൈസ് പ്രസിഡന്റ്, കെ.എസ്.കെ.ടി.യു ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സി.പി.എം മാവൂർ ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. ഗ്വാളിയോർ റയൺസ് ജീവനക്കാരനായതോടെ പ്രവർത്തന മേഖല മാവൂരായി. മാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പരസ്പര സഹായി സഹകരണ പ്രിന്റിംഗ് പ്രസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 2008ൽ സി.പി.എം വിട്ട് സി.പി.എം മാവൂർ എന്ന പേരിൽ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകി. പിന്നീട് ആർ.എം.പിയുമായി ചേർന്ന് പ്രവർത്തിച്ചു. ഭാര്യ: പ്രേമ. മക്കൾ: പ്രമോദ്, നിഷാദ് (സീനിയർ സബ് എഡിറ്റർ, മാദ്ധ്യമം), രഞ്ജിത്ത് (മുൻ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: ഫ്ലോറൻസ്, സിന്ധു (കേരള ബാങ്ക്), രശ്മി (അക്ഷയ ചെറൂപ്പ).