bio
ബയോ കമ്പോസ്റ്റ് വിപണന മേള

ബാലുശ്ശേരി: പൂർണിമ ബയോ കമ്പോസ്റ്റ് വിപണന മേളയും കാർഷിക സെമിനാറും നാളെ നടക്കും. പൂർണ്ണിമ ഫെഡറേഷൻ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഉണ്ണികുളത്തിന്റെ നേതൃത്വത്തിൽ ഉണ്ണികുളം, പനങ്ങാട് പഞ്ചായത്തുകളിലെ കർഷക യൂണിറ്റുകൾ നിർമ്മിച്ച ജൈവ വളത്തിന് അംഗീകാരം ലഭിച്ചതായും കർഷകരാൽ കർഷകർക്ക് വേണ്ടി നിർമ്മിച്ച ജൈവവളമാണിതെന്നും ഭാരവാഹികൾ പറഞ്ഞു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉച്ചയ്ക്ക് 2.30 ന് കെ.എം. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ അദ്ധ്യക്ഷത വഹിക്കും. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണൻ ആദ്യ വില്പന നടത്തും.

വാർത്താ സമ്മേളനത്തിൽ പൂർണിമ ഫെഡറേഷൻ സെക്രട്ടറി കെ.കെ. ബാലൻ, പ്രസിഡന്റ് പി.കെ. ജോർജ്ജ്, ഡോ. ചന്ദ്രശേഖരൻ പി.വി, കണ്ടോത്ത് ഹരിദാസ്, വീരവർമ്മ രാജ എന്നിവർ പങ്കെടുത്തു.