kkk

കോട്ടയം: കർക്കടക മാസത്തിൽ പുണ്യസ്ഥലങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ട്രിപ്പിന് തിരക്കേറി. രാമപുരത്തെ നാലമ്പല ദർശനത്തിന്റെ ഭാഗമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്.

മുൻകൂട്ടി ബുക്ക് ബുക്ക് ചെയ്ത തീർഥാടകാരെയാണ് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകളിൽ നാലമ്പലങ്ങിൽ എത്തിക്കുന്നത്. അൻപത് പേർ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചു ബുക്ക് ചെയുന്നതിനുള്ള സൗകര്യവുമുണ്ട്. ബി.ടി.സി (ബഡ്ജറ്റ് ടൂറിസം) ട്രിപ്പിൽ എത്തുന്ന ഭക്തർക്കായി പ്രത്യേക ക്യൂ സംവിധാനവും, പ്രസാദ കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.

പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം
വനവാസകാലത്ത് പഞ്ചപാണ്ഡവർ പൂജിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളായ തൃചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, തൃപ്പുലിയൂർ ക്ഷേത്രം, തിരുവൻവണ്ടൂർ ക്ഷേത്രം, തൃക്കൊടിത്താനം, തിരുആറൻമുള ക്ഷേത്രം എന്നിവയും കുന്തിദേവീ പ്രതിഷ്ഠിച്ചിട്ടുള്ള മുതുകുളം ദേവീ ക്ഷേത്രവും പഞ്ചപാണ്ഡവർ പണികഴിപ്പിച്ച പൂർത്തിയാക്കാനാകാത്ത കവിയൂർ ഗുഹാക്ഷേത്രവുമാണ് സന്ദർശിക്കുന്നത്. തുടർന്ന് ആറന്മുളയിലെത്തി പ്രസിദ്ധമായ വള്ളസദ്യയും കഴിച്ച് വിശ്വപ്രസിദ്ധമായ ആറൻമുള കണ്ണാടിയുടെ നിർമ്മാണവും കാണാം.

യാത്രാ ക്രമീകരണം ഇങ്ങനെ:
മദ്ധ്യകേരളത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നെല്ലാം യാത്ര സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചാകും ഡിപ്പോകൾ സർവീസ് നടത്തുക. ഒക്ടോബർ വരെ ക്രമീകരണമുണ്ട്. 1000ൽ താഴെ രൂപയായിരിക്കും നിരക്ക്. ബുക്കിംഗിന് ഫോൺ:9447223212.