ചിറക്കടവ് : ഗ്രാമദീപം വായനശാലയിൽ കരകൗശല പരിശീലന ക്ലാസ് കേരള സാംസ്‌കാരിക വജ്ര ജൂബിലി ഫെലോഷിപ്പ് അവാർഡ് ജേതാവ് നിധീഷ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.പി.രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ.സോജൻ, പരിശീലകനായ പി.സി.പ്രശാന്ത്,ജോ. സെക്രട്ടറി ടി.പി.ശ്രീലാൽ എന്നിവർ സംസാരിച്ചു.പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കി തികച്ചും പ്രകൃതിദത്തമായ ക്ലേ,ബാംബൂ,വേസ്റ്റ് മെറ്റീരിയൽ, ഈറ്റ, മെറ്റൽ ഇവ ഉപയോഗിച്ച് വിവിധ വസ്തുക്കൾ നിർമ്മിക്കാനുള്ള പരിശീലനമാണ് നടക്കുന്നത്.പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9447766385 എന്ന നമ്പരിൽ ബന്ധപ്പെടുക.