rain

കോട്ടയം : കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം അവധി പ്രഖ്യാപിച്ച ജില്ലാകളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രതിഷേധ പൊങ്കാല. വൈക്കം ,ചങ്ങനാശേരി ,കോട്ടയം താലൂക്കുകളിലും അവധി വേണമെന്നാവശ്യപ്പെട്ട വിമർശനങ്ങളിൽ ചിലത് അതിരുവിട്ടു. കഴിഞ്ഞ ദിവസം മറ്റു ജില്ലകളിൽ തലേദിവസം അവധി പ്രഖ്യാപിച്ചപ്പോൾ കോട്ടയത്ത് കുട്ടികൾ സ്കൂളിലേക്ക് തിരിച്ച ശേഷമായിരുന്നു അവധി അറിയിപ്പ് വന്നത്. പിറ്റേ ദിവസവും രാത്രി ഏറെ വൈകിയായിരുന്നു അവധി പ്രഖ്യാപനം. ബുധനാഴ്ച വൈകുകിട്ട് അവധി ആവശ്യപ്പെട്ട പോസ്റ്റുകളുടെ പ്രവാഹമായി. രണ്ടു താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചുള്ള അറിയിപ്പ് വന്നതും രാത്രിയോടെയാണ്.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യത കണക്കിലെടുത്താണ് കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കിൽ അവധി പ്രഖ്യാപിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.