എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിംഗ് 3,4 തീയതികളിൽ നടക്കും. മൂന്നിന് രാവിലെ 9.45ന് എരുമേലി യൂണിയൻ ചെയർമാൻ കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർമാരായ എസ്.സന്തോഷ്, കെ.കെ. സുരേഷ്, ഷിൻ ശ്യാമളൻ, എൻ.എസ് സാബു, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ ഉണ്ണികൃഷ്ണൻ, സൈബർസേന യൂണിയൻ ചെയർമാൻ സുനു സി.സുരേന്ദ്രൻ, സൈബർ സേന കൺവീനർ വി.ആർ അജിത്, സൈബർ സേന ജില്ലാ കമ്മിറ്റി വൈസ് ചെയർമാൻ മഹേഷ് പുരുഷോത്തമൻ എന്നിവർ പങ്കെടുക്കും. യൂണിയൻ കൺവീനർ പി.എസ് ബ്രഷ്‌നേവ് സ്വാഗതം പറയും. 10.30 മുതൽ 12.30 വരെ സുരേഷ് പരമേശ്വരൻ ക്ലാസ് നയിക്കും. 1.30 മുതൽ 4 വരെ കൊടുവഴങ്ങാ ബാലകൃഷ്ണൻ ക്ലാസ് നയിക്കും. നാലിന് രാവിലെ 9 മുതൽ 11.30 വരെ ഡോ.ശരത് ചന്ദ്രൻ, 11.30 മുതൽ 1 വരെ ഷൈലജ രവീന്ദ്രൻ, 2 മുതൽ വൈകുന്നേരം 4വരെ ബിജു പുളിക്കലേടത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. തുടർന്ന് സമാപന സമ്മേളനം യോഗം ബോർഡ് മെമ്പർ എം.വി അജിത് കുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ അനൂപ് രാജു നന്ദി പറയും. ഫോൺ: 9447201585, 9947804019.