കോട്ടയം : മാലിന്യമുക്തം നവകേരളം 2.0 ഭാഗമായുള്ള ഏകദിന ശില്പശാല വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വെച്ചൂർ, തലയാഴം, ടി വി പുരം, ഉദയനാപുരം, മറവന്തുരുത്ത്, ചെമ്പ് ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ശില്പശാല നടന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എസ് ഗോപിനാഥൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി , കില ബ്ലോക്ക് കോ-ഓർഡിനേറ്റർ രാജേന്ദ്ര പ്രസാദ്, വൈക്കം ബ്ലോക്ക് ജനറൽ എക്‌സ്റ്റൻഷൻ ഓഫീസർ ഉണ്ണിക്കുട്ടൻ, ബ്രിജിത്ത് ലാൽ, അശ്വതി എന്നിവർ പ്രസംഗിച്ചു.