seema

വൈക്കം : കേരള എൻ.ജി.ഒ യൂണിയന്റെ കോഴിക്കോട്ട് നടന്ന സംസ്ഥാനസമ്മേളനത്തിലെ ചർച്ചകളുടേയും തീരുമാനങ്ങളുടേയും ഭാഗമായി വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതാറാം ഓഡിറ്റോറിയത്തിൽ ജനറൽ ബോഡി നടത്തി. സംസ്ഥാന സെക്രട്ടറി സീമ എസ്.നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സരിത ദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി ജയ്‌മോൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം ഭാരവാഹികളായി റഫീഖ് പാണംപറമ്പിൽ (സെക്രട്ടറി), പി.ആർ സരീഷ്‌കുമാർ (ട്രഷറർ), കെ.എസ് രാജേഷ് (ജോ.സെക്രട്ടറി) എന്നിവരെ ജനറൽ ബോഡി തിരഞ്ഞെടുത്തു.