പാലാ: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയനിലെ ശാഖായോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഒരു അടിയന്തര കോൺഫറൻസ് ഞായറാഴ്ച രാവിലെ 10 ന് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ നടക്കും. എസ്.എൻ.ഡി.പി. യോഗം കൗൺസിലർ സി.എം. ബാബു ഉദ്ഘാടനം ചെയ്യും. മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ സജീവ് വയലാ, കെ.ആർ.ഷാജി, രാമപുരം സി.റ്റി. രാജൻ, അനീഷ് പുല്ലുവേലി, കെ.ജി. സാബു കൊടൂർ, സുധീഷ് ചെമ്പൻകുളം, സജി ചേന്നാട് എന്നിവർ പ്രസംഗിക്കും. എല്ലാ ശാഖാ ഭാരവാഹികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കൺവീനർ എം.ആർ. ഉല്ലാസ് അറിയിച്ചു.