കോട്ടയം: റബർ കർഷകർക്ക് ആശ്വാസമായി വിലയിൽ കുതിപ്പ് ഉണ്ടായെങ്കിലും തിരിച്ചടിയായി ഇലപൊഴിച്ചിൽ. ജില്ലയിലെ പല തോട്ടങ്ങളിലും ഇല പഴുത്ത് പൊഴിയുകയാണ്. മുൻകാലങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു ഇലപൊഴിച്ചിൽ. ഇത് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇപ്പോഴുണ്ടായ ഇലപൊഴിച്ചിൽ അസ്വാഭാവികമാണെന്ന് കർഷകർ പറയുന്നു. ഫംഗസ് രോഗബാധയാണ് ഇല പൊഴിച്ചിലിന് കാരണം. ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ റബർ ബോർഡ് തയാറാകുന്നില്ലെന്നും കർഷകർ പറയുന്നു. രോഗബാധയെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
അപ്രതീക്ഷിത തിരിച്ചടി
ഉത്പാദനം ഏറ്റവും ഉയരുന്ന സമയമാണിത്. വില ഉയർന്നുനിൽക്കുന്നതിനാൽ വലിയ ഉണർവും മേഖലയിലുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ പ്രതിസന്ധി.