പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കിലെ പതിനൊന്ന് വനിതാ സ്വയംസഹായ സംഘങ്ങൾക്കായി ഒരു കോടി അറുപത്തിയഞ്ചു ലക്ഷം രൂപ ധനലക്ഷ്മി ബാങ്ക് മുഖേന വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ രാമപുരം പി.എസ് ഷാജികുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ കമ്മറ്റി അംഗങ്ങളായ ഉള്ളനാട് അജിത്ത് സി. നായർ, വി.എസ് ശശികുമാർ, യൂണിയൻ സെക്രട്ടറി കെ. രാജഗോപാലൻ, യൂണിയൻ ഇൻസ്‌പെക്ടർ പി.എം. ജയറാം, ധനലക്ഷ്മി ബാങ്ക് മനേജർ സുഷമ മാത്യു, വനിതാ യൂണിയൻ പ്രസിഡന്റ് ബിജി മനോജ്, എൻ.എസ്.എസ്. പ്രതിനിധി സഭാ മെമ്പർ കിടങ്ങൂർ ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.