p-t-chko

കോട്ടയം: കേരളം കണ്ടതിൽവച്ച് ഏറ്റവും പ്രഗത്ഭനായ രാഷ്ട്രീയ നേതാവായിരുന്നു പി.ടി ചാക്കോയെന്നും ഭരണ ഘടന നിർമ്മാണ സമിതി അംഗം എന്ന നിലയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ടെന്നും കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. മുൻ ആഭ്യന്തര മന്ത്രി പി.ടി ചാക്കോയുടെ അറുപതാം ചരമ വാർഷികദിനത്തിൽ കോട്ടയത്ത് അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. വർക്കിംഗ് ചെയർമാൻ പി.സി തോമസ് എക്‌സ് എം.പി, സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്‌സ് എം.പി, ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, ജില്ലാ പ്രസിഡന്റ് അഡ്വ.ജെയ്‌സൺ ജോസഫ്, അഹമ്മദ് തോട്ടത്തിൽ, തോമസ് കണ്ണന്തറ, പ്രിൻസ് ലൂക്കോസ്, എ.കെ ജോസഫ്, വി.ജെ ലാലി, ജോണി അരീക്കാട്ടിൽ, തോമസ് കുറ്റശ്ശേരി, സി.ഡി വത്സപ്പൻ, ജോർജ് പുളിങ്ങാടൻ, ബിനു ചെങ്ങളം, എബി പൊന്നാട്ട്, ജേക്കബ് കുര്യാക്കോസ്, സന്തോഷ് കാവുകാട്ട്, ശശിധരൻ ശരണ്യ, ജോയ് ചെട്ടശ്ശേരി, ജോർജ് കിഴക്കുമശ്ശേരി, ഡിജു സെബാസ്റ്റ്യൻ, നോയൽ ലൂക്ക്, അഭിഷേക് ബിജു തുടങ്ങിയവർ പങ്കെടുത്തു.