എലിക്കുളം: പാമ്പാടി ബ്ലോക്ക് പപഞ്ചായത്തിന് കീഴിൽ കാരക്കുളത്ത് പ്രവർത്തിക്കുന്ന വനിതാ വ്യവസായ പരിശീലന കേന്ദ്രത്തിന്റെ കീഴിലുള്ള പ്രതിഭ വനിത സ്വയം സഹായ സംഘത്തിന്റെ പലഹാര വില്പനയും കോഫി ഹൗസും പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഹ്മ. എം.കെ.രാധാകൃഷ്ണൻ ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിന് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു. സിസിലി കുമ്പളപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജെയിംസ് തെക്കും ചേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് ലി ജോണി ഏറത്ത്, സോജൻ പാലക്കുടിയിൽ, തോമസ് താഴത്തേടത്ത് എന്നിവർ സംസാരിച്ചു.