ഇളങ്ങുളം : പച്ചക്കറി, പഴം വ്യാപാരസ്ഥാപനത്തിന്റെ പിക്കപ്പ് വാനിടിച്ച് കാർ തകർന്നു. കാറിലുണ്ടായിരുന്ന കൊഴുവനാൽ സ്വദേശി ടോം ജോർജിനെ (44) സാരമായ പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം - പാലാ റോഡിൽ പനമറ്റം കവലയിലെ വളവിൽ ഇന്നലെ പുലർച്ചെ 12.30 നായിരുന്നു അപകടം.