കോട്ടയം: ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കു വീടിന്റെ അറ്റകുറ്റപ്പണിക്കു ധനസഹായം നൽകുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതിയിലേക്ക് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ,സിക്ക്, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട അർഹരായവർക്ക് 20 വരെ അപേക്ഷിക്കാം. തിരിച്ചടയ്‌ക്കേണ്ടാത്ത 50,000 രൂപയാണ് ധനസഹായം. . . അപേക്ഷ ഫോം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ(ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ തപാൽ വഴി നൽകാം. ഫോൺ: 0481-2562201