അതിരമ്പുഴ: അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുൻപിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണയും യോഗവും നടന്നു. മുഴുവൻ സമയവും ഡോക്ടർമാാരുടെ സേവനം ലഭ്യമാക്കുക, എക്‌സറെ യൂണിറ്റ് കാര്യക്ഷമമാക്കുക, അവശ്യമായ മരുന്നുകളുടെ കുറവ് പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, പി.വി മൈക്കിൾ, ടി.എസ് അൻസാരി, കെ.ജി ഹരിദാസ്, റോയി കല്ലുങ്കൽ, ബിജു വലിയമല, രാജു ഞർലിക്കോട്ടി ൽ, ടോം പണ്ടാരക്കളം, ജോയി വേങ്ങചുവട്ടിൽ, ജോജോ ആട്ടയിൽ, മഹേഷ് രാജൻ, രാജമ്മ തങ്കച്ചൻ, ശങ്കര നാരായണൻ നായർ, രജിത ഹരികുമാർ, മത്തായി കുഞ്ഞു കല്ലുവെട്ടാൻകുഴി, ഹരി പ്രകാശ്, ഓമന സജി, ജോജോ ജോ പുന്നക്ക പ്പള്ളി, ലിസി ദേവസ്യ, ഉലഹന്നാൻ നാരായണ വേലി എന്നിവർ പങ്കെടുത്തു.