rr

കോട്ടയം : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും. ഇന്നലെ 3.95 ലക്ഷം രൂപയാണ് ലഭിച്ചത്. കോട്ടയം കളരിക്കൽബസാറിലുള്ള ജോസ്‌ ഗോൾഡ് രണ്ടുലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്‌ലസ് കിച്ചൺ ആൻഡ് ഇന്റീരിയർ 1.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. കോട്ടയം സർക്കാർ ഡെന്റൽ കോളേജ് വിദ്യാർത്ഥി യൂണിയൻ 45000 രൂപയുടെ ഡി.ഡി കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.