shibandha

കോട്ടയം: ട്രെയിൻ യാത്രക്കാരനായ കോടതി ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ റെയിൽവേ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. അസം സ്വദേശിയായ ഷിബാനന്ദ ബിശ്വാസ് (23)നെയാണ് കോട്ടയം റെയിൽവേ സ്‌റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ചെന്നൈ എക്‌സ്‌പ്രസിലാണ് സംഭവം. ഫോൺ നഷ്ടമായ വിവരം ഉടമ കോട്ടയം റെയിൽവേ പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.