പാലാ: ഗവ. പോളിടെക്‌നിക്കിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. polyadmission.org എന്ന വെബ്‌സൈറ്റ് മുഖേന ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കോളേജിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാനും അവസരം ഉണ്ട്. 7 മുതലാണ് സ്‌പോട്ട് അഡ്മിഷൻ. പത്താം ക്ലാസ് വിജയം ആണ് യോഗ്യത, മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് റാങ്ക് നിർണയം. ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ള വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യമാണ്. മൂന്നു വർഷം ആറു സെമെസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന ഡിപ്ലോമ കരിക്കുലം അവസാന സെമസ്റ്ററിൽ (6ാം സെമസ്റ്റർ) പ്രമുഖ കമ്പനികളിൽ മികച്ച സ്‌റ്റൈപ്പന്റോടു കൂടി ഇന്റേൺഷിപ് ചെയ്യുവാൻ കുട്ടികൾക്ക് അവസരം ഉണ്ടെന്ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലപ്പറമ്പിൽ, പ്രിൻസിപ്പൽ അനി എബ്രഹാം, പി.റ്റി.എ സെക്രട്ടറി ശ്യാംരാജ് ആർ.എൽ, അഡ്മിഷൻ കോർഡിനേറ്റർ ജിയോ പി.ജി, ഹെല്പ് ‌ഡെസ്‌ക് മാനേജർ രമേശ് എം, വിവിധ ബ്രാഞ്ച് മേധാവികളായ ബിനു ബി.ആർ, സ്മിത വി, ഭാമ ദേവി എൻ, ഷാനിഫ ഇ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.