mg

കോട്ടയം : എം.ജി സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിൽ സർക്കാർ അംഗീകരിച്ചിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഇടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകാമെന്ന് രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ അറിയിച്ചു. പരാതി സർവകലാശാല പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. ആഡ് ഓൺ കോഴ്‌സുകളിലും സിലബസിന് പുറത്തുള്ള മറ്റു പ്രോഗ്രാമുകളിലും ചേരുന്നത് വിദ്യാർത്ഥികളുടെ മാത്രം സ്വതന്ത്ര തീരുമാനപ്രകാരമായിരിക്കും. ഇത്തരം കോഴ്‌സുകൾ സർവകലാശാലയുടെ പാഠ്യപദ്ധതിയുടെ ഭാഗമോ സർവകലാശാല നിഷ്‌കർഷിക്കുന്നവയോ അല്ല. ഇവയ്ക്ക് സർവകലാശാലയുടെ അഫിലിയേഷൻ ഇല്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.